സൗഹൃദങ്ങൾ ഇങ്ങനെയാണ്

"സർ എന്റെ സുഹൃത്ത്‌ യുദ്ധക്കളത്തിൽ നിന്ന് തിരിച്ചെത്തിയിട്ടില്ല. അയാളെ കൊണ്ടു വരാൻ പോകാൻ അനുവദിക്കണം".

"അനുവാദം നിരസിച്ചിരിക്കുന്നു", ഓഫീസർ പറഞ്ഞു. "ഒരു പക്ഷെ   ഇതിനകം മരിച്ചു കഴിഞ്ഞ ഒരാൾക്ക് വേണ്ടി താങ്കളുടെ ജീവൻ അപകടപ്പെടുത്താൻ എനിക്കിഷ്ടമല്ല".

എങ്കിലും പട്ടാളക്കാരൻ പോയി.

ഒരു മണിക്കൂർ കഴിഞ്ഞ് മരണകരമായ രീതിയിൽ മുറിവേറ്റ്, കൂട്ടുകാരന്റെ മൃതദേഹവുമായി അയാൾ തിരിച്ചെത്തി. ഓഫീസർക്കു കലികയറി.

"ഞാൻ പറഞ്ഞില്ലേ, അയാൾ മരിച്ചിരിക്കുമെന്ന്. ഇപ്പോൾ എനിക്കു നിങ്ങൾ രണ്ടു പേരാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു മൃതദേഹം വലിച്ചു കൊണ്ടു വരുന്നതിന് അവിടെ വരെ പോയത് കൊണ്ട് എന്തു നേട്ടമാണുണ്ടായത്?"

മരണാസന്നനായ ആ മനുഷ്യൻ പറഞ്ഞു: "നേട്ടമായിരുന്നു സർ, ഞാൻ ചെന്നപ്പോൾ അയാൾക്ക്‌ ജീവനുണ്ടായിരുന്നു".
"ജോ, നീ  വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു" എന്ന് അയാൾ പറയുകയും ചെയ്തു.