മഴ പെയ്യുമ്പോൾ...

അവളെ ആദ്യം കാണുമ്പോൾ,
കണ്ണിൽ മിന്നൽ കണ്ടെന്നു പറഞ്ഞ എന്നെ നീ കളിയാക്കി
പിരിയുമ്പോളൊരു കാർമേഘം ഉരുണ്ടു കൂടുന്നതും കണ്ടതാ കണ്ണിൽ തന്നെ
അത് കാണാതിരുന്നത് ഞാൻ മാത്രമെന്നും നീ പറഞ്ഞു

വർഷങ്ങൾക്കപ്പുറം ഒരു ഫോണിൽ അവളിനിയില്ല, എന്ന് നീ പറയുമ്പോൾ
പുറത്തു നല്ല മഴയുണ്ടായിരുന്നു...
അത് അവളുടെ കണ്ണിൽ നിന്നും പെയ്തിറങ്ങിയതാവണം

ഇപ്പോൾ പുറത്തു മഴ നിലച്ചിരിക്കുന്നു
എങ്കിലും മഴ പെയ്തു കൊണ്ടിരിക്കുന്നത് ഞാൻ അറിയുന്നു
എന്റെയുള്ളിലെ തോരാത്ത മഴയിലും നനയാതെ അവളെ ഞാൻ സൂക്ഷിച്ചു
എന്റെ ആത്മാവിന്റെ നനയാത്ത കൈകൾ കൊണ്ട്
ഞാനവൾക്കൊരു മറ തീർത്തു

എങ്കിലും ഇടയ്ക്കവൾ മറയിൽ നിന്നു പുറത്തു വരും
കണ്ണീരിൽ ഞാൻ നനയേണ്ടെന്നു പറയാൻ
അപ്പോഴെല്ലാം ...പുറത്ത് മഴ പെയ്യുന്നതെന്തിനാവാം