മതമുണ്ടാക്കിയവന് മദം പിടിച്ചപ്പോൾ
മരിച്ചു വീണത് ദൈവങ്ങളായിരുന്നു
പ്രകാശവേഗം കണ്ടുപിടിച്ചവൻ
ഇരുട്ടിലേക്ക് പോയത് അതിലും വേഗത്തിലായിരുന്നു
പണത്തിന് വേണ്ടിയവൾ നഷ്ടപ്പെടുത്തിയത്
പണത്തിനു പോലും വാങ്ങാൻ കഴിയാത്തതായിരുന്നു
വെടിമരുന്നു വിറ്റപ്പോൾ വെടിയേറ്റ് മരിച്ചത്
സ്വന്തം മക്കളായിരുന്നു
യുദ്ധം ചെയ്തവർ ജയിച്ചപ്പോൾ
തോറ്റത് യുദ്ധം ചെയ്യാത്തവരായിരുന്നു
കുഴിച്ചെടുത്ത മണ്ണ് കൊണ്ടു കുന്നുണ്ടാക്കിയപ്പോൾ
എല്ലാവരും നോക്കിയത് കുഴിയിലേക്കായിരുന്നു
